Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Search

Thiruvananthapuram

കാ​ണാ​താ​യ തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു

വി​ഴി​ഞ്ഞം: മീ​ൻ​പി​ടി​ത്തം ക​ഴി​ഞ്ഞു തി​രി​ച്ചെ​ത്തി വ​ള്ള​ത്തി​ൽ നി​ന്നു നീ​ന്തു​ന്ന​തി​നി​ട​യി​ൽ ശ​ക്ത​മാ​യ തി​ര​യി​പ്പെ​ട്ടു കാ​ണാ​താ​യ മത്സ്യ​ത്തൊ​ഴി​ലാ​ളി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മംതു​ട​രു​ന്നു.​

അ​ടി​മ​ല​ത്തു​റ പു​റ​മ്പോ​ക്ക് പു​ര​യി​ട​ത്തി​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ ബൈ​ജു (44) വിനെ​യാ​ണ് കാ​ണാ​താ​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പൂ​വാ​ർ പ​ള്ളം തീ​ര​ത്താ​യി​രു​ന്നു അ​പ​ക​ടം. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തുനി​ന്ന് അ​ടി​മ​ല​ത്തു​റ സ്വ​ദേ​ശി ക്രി​സ്തു​ദാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ള്ള​ത്തി​ൽ അ​ടി​മ​ല​ത്തു​റ സ്വ​ദേ​ശി​ക​ളാ​യ വി​ക്ട​ർ, ഷാ​ഹു​ൽ, സു​നി​ൽ, ത​ദ്ദേ​വൂ​സ്, ഷി​ജി​ൻ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ബൈ​ജു മീ​ൻ പി​ടി​ക്കാ​ൻ പു​റ​പ്പെ​ട്ട​ത്.

മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് പ​ള്ളം​ ഫി​ഷ് മാ​ർ​ക്ക​റ്റി​ൽ മീ​ൻ വി​ൽ​ക്കു​ന്ന​തി​നു ല​ക്ഷ്യ​മി​ട്ടു തീ​ര​ത്തി​നു സ​മീ​പം വ​ള്ള​മ​ടു​പ്പി​ച്ചു . തു​ട​ർന്നു ​ബൈ​ജു ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ചുപേ​ർ വ​ള്ള​ത്തി​ൽ നി​ന്നി​റ​ങ്ങി ക​ര​യി​ലേ​ക്കു നീ​ന്തി. ക​ര​യെ​ത്തു​ന്ന​തി​നു തൊ​ട്ടുമു​ന്പെ​ത്തി​യ ശ​ക്ത​മാ​യ തി​ര​യി​ൽ ബൈ​ജു മു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു​വെന്നു കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ പൂ​വാ​ർ തീ​ര​ദേ​ശ​ പൊലി സി നു മൊ​ഴിന​ൽ​കി.​ കാ​ണാ​താ​യ ഭാ​ഗ​ത്ത് ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്ക് ഉ​ണ്ടെ​ങ്കി​ലും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

National

ഏ​ഴ് വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി ര​ണ്ടാ​ന​ച്ഛ​ൻ; പ്ര​തി ഒ​ളി​വി​ൽ, അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ഏ​ഴ് വ​യ​സു​കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി ര​ണ്ടാ​ന​ച്ഛ​ൻ. കു​ന്പ​ള​ഗൗ​ഡ സ്വ​ദേ​ശി ദ​ർ​ശ​ൻ ആ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. ഒ​ളി​വി​ൽ പോ​യ ദ​ർ​ശ​നെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ദ‍​ർ​ശ​ന്‍റെ ഭാ​ര്യ ശി​ൽ​പ്പ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. നാ​ല് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ദ​ർ​ശ​നും ശി​ൽ​പ്പ​യും ത​മ്മി​ൽ വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് ദി​ന​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ശി​ൽ​പ്പ​യും ദ​ർ​ശ​നും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു​വെ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യും ഇ​രു​വ​രും ത​മ്മി​ൽ ത‍​ർ​ക്ക​മു​ണ്ടാ​യി. പി​ന്നീ​ട് ശി​ൽ​പ്പ ജോ​ലി​ക്ക് പോ​വു​ക​യും ചെ​യ്തു. ഈ ​സ​മ​യം ദ​ർ​ശ​ൻ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. വൈ​കി​ട്ട് ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ ശി​ൽ​പ്പ​യാ​ണ് മ​ക​ൾ സി​രി​യെ ചോ​ര​യി​ൽ കു​ളി​ച്ച് കി​ട​ക്കു​ന്ന നി​ല​യി​ൽ വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്.

വീ​ട് പു​റ​ത്തു​നി​ന്നു പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ശി​ൽ​പ്പ​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യ​ത്തി​യ​വ​ർ വാ​തി​ൽ ത​ക‍​ർ​ത്ത് കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം സം​സ്ക​രി​ക്കും.

Latest News

Corehub Up